സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമായി. ഇതിന് മുൻപ് ഓഗസ്റ്റ് 18ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. 17, 18 തീയതികളിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമായിരുന്നു വിലയിൽ കുറവുണ്ടായത്. 13,14, 15 തീയതികളിലായിരുന്നു ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. ഈ ദിവസങ്ങളിൽ പവന് 38,520 രൂപയായിരുന്നു. 16ന് വില കുറഞ്ഞ് പവന് 38,400 രൂപയിൽ എത്തിയിരുന്നു. ഈ മാസം ഒന്നാം തീയതിയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, പവന് 37,680 രൂപ