സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 200 രൂപ വർദ്ധിച്ച് 37,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4,735 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണ്ണവില ഇന്നലെ നേരിയ തോതിൽ കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നു.