വടക്കാഞ്ചേരി : ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക സംഗമം മന്ത്രി . കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ , തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ, കേരള ഫീഡ് സ് ചെയർമാൻ. കെ.ശ്രീകുമാർ . ക്ഷീര വികസന ഓഫീസർ നന്ദി നി.ടി.കരുമത്ര ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ടി.പി. ശശിധരൻ . എന്നിവർ പ്രസംഗിച്ചു.