തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് വില വർദ്ധിച്ചത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,700 രൂപയിലും പവന് 37,600 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ആഗസ്ത് 13 മുതൽ 15 വരെ രേഖപ്പെടുത്തിയത് ഗ്രാമിന് 4,815 രൂപയും പവന് 38,520 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.