Connect with us

Kerala

കോവിഡിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ ടി പ്രേമകുമാര്‍ അറിയിച്ചു.

Published

on

ഇടവിട്ട് കാണപ്പെടുന്ന മഴയും, വെയിലും കൊതുകു വളരുന്നതിനുള്ള അനുകൂല കാലാവസ്ഥയാണ്. ഇത് കൊതുകു സാന്ദ്രത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതിനാല്‍ ഡെങ്കിപ്പനി കൂടുതല്‍ പടരുവാനുള്ള സാധ്യത വളരെയേറുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ 50 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കുക്കുവാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ചിരട്ടകള്‍, കുപ്പികള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന രീതിയില്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, ഫ്രിഡ്ജ് ട്രേ, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍ എന്നിവകളില്‍ കൊതുകുകള്‍ മുട്ടയിടാതിരിക്കാനായി ശ്രദ്ധിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ കൊതുകുകള്‍ മുട്ടയിടാതിരിക്കാനായി കൊതുകു വലയോ ,തുണിയോ ഉപയോഗിച്ച് മൂടി വെക്കുക. അലങ്കാര കുളങ്ങളില്‍ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുക, കക്കൂസിന്റെ വെന്റ് പൈപ്പുകള്‍ വലകള്‍ കൊണ്ട് കെട്ടിവയ്ക്കുക, ടാങ്കിന്റെ സ്ലാബുകളിലെ വിടവുകള്‍ നികത്തുക, ഓടകളിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് രോഗം തടയുന്നതിനായി സ്വീകരിക്കേണ്ടത്. കൊതുകുകടി യേല്‍ക്കാതിരിക്കാന്‍ കൊതുകുവല, ലേപനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. കൊതുകുമൂലമുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലുടനീളം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പ്ലാന്റ്റേഷന്‍ മേഖലകളിലെ പ്രത്യേക ക്യാമ്പയിന്‍, ഡ്രൈഡേ പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശന ബോധവത്കരണപരിപാടികള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രത്യേക പരിശോധനകള്‍ എന്നീ വിവിധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നു. ആരോഗ്യസേന രൂപീകരിച്ചുകൊണ്ടു വാര്‍ഡ് തലങ്ങളില്‍ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തിവരുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും പകര്‍ച്ചവ്യാധികള്‍ തടയുവാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പൂര്‍ണ്ണസഹകരണം ഉറപ്പാക്കണമെന്നും സ്‌കൂളുകളില്‍ വെള്ളിയാഴ്ച്ച തോറും, സ്ഥാപനങ്ങളില്‍ ശനിയാഴ്ച്ചയും ഞായറാഴ്ച്ചകളില്‍ വീടുകളിലും ശുചീകരണം നടത്തി നിര്‍ബന്ധമായും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ എലിപ്പനിയും കൂടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുളളത്. 24 എലിപ്പനി കേസുകളുമാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങളും എലിപ്പനി സംശയിക്കുന്ന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി മരണങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് ഉടനടി ചികിത്സ തേടാത്തതിനാലാണ്. അതിനാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഭേദമാകാത്ത പനിയും, പേശിവേദനയും, ആവര്‍ത്തിച്ചുവരുന്ന പനിയും വരികയാണെങ്കില്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്. മലിന ജലവുമായോ മറ്റു മാലിന്യം നിറഞ്ഞ സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കില്‍ അതും ഡോക്ടറോട് പറയേണ്ടതാണ്. എന്നാല്‍ മാത്രമെ ഡോക്ടര്‍ക്ക് എലിപ്പനി സംശയിക്കാന്‍ സാധിച്ച് പെട്ടന്ന് തന്നെ ചികിത്സ തുടങ്ങാന്‍ സാധിക്കുകയുളളു. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതുമൂലം ചികിത്സ ആരംഭിക്കുവാന്‍ വൈകുകയും ലക്ഷണങ്ങള്‍ ഗുരുതരമാകുകയും പിന്നീട് മരണം സംഭവിക്കുകയും ആണ് ചെയ്യുന്നത്. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി. എലി മൂത്രം വഴി മണ്ണിലും വെളളത്തിലും എത്തുന്ന രോഗാണുക്കള്‍ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വഴിയോ, കണ്ണിലേയും വായിലേയും ശ്ലേഷ്മ സ്തരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാക്കുന്നത്. ക്ഷീണത്തോടെയുളള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കണ്ണില്‍ ചുവപ്പ്, മൂത്രകുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും വെളളക്കെട്ടു കളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലും മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെടുന്നവരിലും തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു. പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന രോഗമായ എലിപ്പനി മൂലം മരണങ്ങള്‍ ഉണ്ടാകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഇവ കൂടാതെ, മഴക്കാലത്ത് വയറിളക്ക രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. വയറിളക്കം പിടിപെട്ടാല്‍ ഉടനെ തന്നെ ചികിത്സ തേടണം. ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ആഹാരം കഴിക്കുന്നതിനു മുന്‍പും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. വയറിളക്ക രോഗമുള്ള വ്യക്തികള്‍ ഉപയോഗിക്കുന്ന ശൗചാലയം, ശരിയായ രീതിയില്‍ അണുനശീകരണം നടത്താതെ, രോഗമില്ലാത്തവര്‍ ഉപയോഗിക്കുന്നത് രോഗ പകര്‍ച്ച വേഗത്തിലാക്കും. സാലഡുകള്‍ തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആഹാരസാധനങ്ങളും മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കൃത്യമായ ഇടവേളകളില്‍ കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Kerala

നിള നിറഞ്ഞൊഴുകി

Published

on

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.

Continue Reading

Demise

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ചേര്‍ത്തുനിര്‍ത്തി’; ബിനീഷ്കോടിയേരി

Published

on

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

Continue Reading

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Kerala

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു

Published

on

രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Kerala

തിരുവനന്തപുരത്ത് ചെന്നാല്‍ ഉമ്മന്‍ ചാണ്ടിയെകാണാം

Published

on

ചീകിയൊതുക്കാതെ പാറിപ്പറക്കുന്ന മുടിയിഴകള്‍, സ്വതസിദ്ധമായ പുഞ്ചിരി, മുഖത്തേക്കൊന്ന് നോക്കുന്ന ആരും ഒരു നിമിഷം അമ്പരന്ന് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ കണ്ടു ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യമറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യ കൈയ്യിലും കവിളിലും തൊട്ടുകൊണ്ട് ഓര്‍മകളിലേക്ക് പോയി.

Continue Reading
Advertisement
Advertisement

Trending