കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിലേക്ക് (കെ.ബി.എഫ്.പി.സി.എല്‍) കമ്പനി സെക്രട്ടറി, മാര്‍ക്കറ്റിങ് മാനേജര്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ ഏഴാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.
കമ്പനി സെക്രട്ടറിക്ക് 70,000 രൂപയും മാര്‍ക്കറ്റിങ് മാനേജര്‍ക്ക് 40,000 രൂപയുമാണ് പ്രതിമാസ വേതനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിലാകണം അപേക്ഷകള്‍ നല്‍കേണ്ടത്.
അപേക്ഷ ഫോം, യോഗ്യത, പ്രായപരിധി, ജോലി പരിചയം, ജോലിയുടെ വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ക്ക് www.kudumbashree.org/careers എന്ന വെബ്സൈറ്റ് ലിങ്ക് സന്ദര്‍ശിക്കാം.