മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എം.എൽ.എയുമായ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് പരിഗണിക്കവേയാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിലാണ് ശബരിനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അനേഷണവുമായി സഹകരിക്കുമെന്ന് മുൻ എം.എൽ.എ കെ.എസ് ശബരിനാഥൻ പറഞ്ഞിരുന്നു. ഇ. പി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. പ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും കെ.എസ് ശബരിനാഥൻ ചോദിച്ചു. വാട്സാപ്പ് സംബന്ധിച്ച കാര്യങ്ങൾ പോലീസിന് മുമ്പിൽ വ്യക്തമാകും. വാട്സാപ്പ് സന്ദേശം തള്ളാതെയായിരുന്നു മുൻ എം.എൽ.എയുടെ പ്രതികരണം.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പോലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു.