സംസ്ഥാന കയർ വികസന വകുപ്പും തൃശ്ശൂർ കയർ പ്രൊജക്ട് ഓഫീസും സംയുക്തമായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കയർ ഭൂവസ്ത്ര സെമിനാർ സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കയർ ഭൂവസ്ത്ര പ്രയോജന സാധ്യതകളും കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങളും എന്ന വിഷയത്തിൽ ആലപ്പുഴ കയർ കോർപ്പറേഷൻ പ്രതിനിധി പി ‘ ജ്യോതികുമാർ. വിഷയാവതരണം നടത്തി.തൃശ്ശൂർ കയർ പ്രൊജക്ട് ഓഫീസർ ബി.ഗോപകുമാർ . വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി.സുനിത വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. ശ്രീജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപു പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കെ.യു. പ്രദീപ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായാത്ത് ബി ഡി ഒ . എം. ഹരിദാസ്, ജോയിന്റ് ബി.ഡി.ഒ. ബി.എ. അബ്ദുൾ ജലാൽ, തൃശ്ശൂർ കയർ പ്രൊജക്ട് അസിസ്റ്റൻ്റ് റജിസ്ട്രാർ സജി സെബാസ്റ്റ്യൻ , വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ , തെക്കും കര ഗ്രാമ പഞ്ചായത്ത് മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത്, എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് , ദേശമംഗലം ഗ്രാമ പഞ്ചായത്ത്, വരവൂർ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ , ജനപ്രതിനിധികൾ,കയർ വികസന വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.