നാടിൻ്റെ ഐക്യത്തിനും, കൂട്ടായ്മയക്കും വേണ്ടി കരുമത്രയിൽ ദേശപാന ആഘോഷിച്ചു. മച്ചാട് മാമാങ്കം കരുമത്ര ദേശകമ്മറ്റിയുടെ നേതൃത്വത്തിൽ ദേശകമ്മിറ്റി ഓഫീസിലാണ് ചടങ്ങുകൾ നടന്നത്. വൈകീട്ട് ദീപാരാധന, മച്ചാട് രഞ്ജിത്തിന്റെ തായമ്പക, പാനതുള്ളൽ, തിരിയുഴിച്ചിൽ, തളിക പൂജ, കനൽചാട്ടം, പാൽക്കിണ്ടി എഴുന്നള്ളിപ്പ്, എന്നിവ ഉണ്ടായി . ചക്കിങ്ങൽ കൃഷ്ണൻ കുട്ടി, ശ്രീധരൻകുമരനെല്ലൂർ, കുമരo കിണറ്റുംകര കോമരം ശ്രീകൃഷ്ണൻ, ദേശകമ്മറ്റി പ്രസിഡന്റ് ദിനേശൻ തടത്തിൽ, സെക്രട്ടറി ശ്രീദാസ് വിളമ്പത്ത്, എം.സുന്ദരൻ, പി.രാമൻകുട്ടി , ബാലൻ ഇടമന, കണ്ണൻ കൊച്ചാട്ടിൽ, രാജേഷ് ഏരുമക്കാട്ട് എന്നിവർ നേതൃത്വം നൽകി.