പത്മശ്രീ പി.ആർ കൃഷ്ണകുമാർ സ്മരണ ഭാഗമായി തയ്യാറാക്കിയ സുവനീർ “കൃഷ്ണായനം” കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്യും. ജൂൺ 26 ഞായറാഴ്ച നാല് മണിക്ക് പി.എൻ.എൻ.എം ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ്. ചടങ്ങിൽ അനുസ്മരണവും, സ്റ്റാമ്പ് പ്രകാശനവും നടക്കും.
കൊയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എം.ഡിയും , നിരവധി ബഹുമതികൾ നേടിയ പ്രമുഖ ആയുർവേദ പ്രചാരകനുമായിരുന്നു പി.ആർ കൃഷ്ണകുമാർ.
ഷൊർണൂർ കേരളീയ ആയുർവ്വേദ സമാജത്തിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും, സഹപാഠികളും, വിവിധ ആയുർവേദ ഔഷധ സ്ഥാപകരും, ഡോക്ടർമാരുടെയും കേരളത്തിലെ കൂട്ടായ്മയാണ് കൃഷ്ണായനം ടീം. വിവിധ സാംസ്കാരിക പ്രവർത്തകരും, കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു സംസാരിക്കും.
അദ്ദേഹവുമായി അടുത്ത് ഇടപഴകി യ നൂറ് പ്രമുഖരാണ് ജീവിതാനുഭവങ്ങൾ സുവനീറിൽ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. പത്മശ്രീ പത്മ സുബ്രഹ്മണ്യൻ,
പത്മശ്രീ കെ.കെ മുഹമ്മദ്, പത്മശ്രീ രാമചന്ദ്ര പുലവർ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ഗായിക സുജാത, ജി.വേണുഗോപാൽ തുടങ്ങി പ്രമുഖരുടെ ലേഖനങ്ങൾ ഉണ്ട്. ഒരു വർഷക്കാലത്തെ പരിശ്രമത്താൽ ഡോ. ഇന്ദുലാൽ, ഐ.ബി.ഷൈൻ, സന്ധ്യ മന്നത്ത്, ഡോ. ജിഷ എന്നിവരുടെ നേതൃത്വത്തിലാണ് സുവനീർ തയ്യാറാക്കിയത്.