സംഭവത്തെ തുടർന്ന് എ സി മൊയ്തീൻ എം എൽ എ യും നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രനും ഗവ. ഗേൾസ് ഹയർ സെക്കന്‍ററി ഹൈസ്കൂളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി. ഇന്ന് (ജൂൺ 17) വൈകീട്ട് 3ന് ഗവ.ഗേൾസ് സ്കൂളിൽ അടിയന്തിര യോഗം ചേരുമെന്ന് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷെബീർ അറിയിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.സ്കൂൾ പരിസരങ്ങളിൽ തെരുവുനായ ശല്യം ഉണ്ടെങ്കിൽ അധ്യാപകർ അവ ശ്രദ്ധിക്കുകയും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയും വേണം. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന പാത്രങ്ങൾ, പരിസരങ്ങൾ എന്നിവിടങ്ങളിൽ അലക്ഷ്യമായി ഭക്ഷണം വലിച്ചെറിയരുത്. സ്കൂൾ സമയത്തിന് മുൻപും ശേഷവും നിശ്ചിത സമയത്ത് മാത്രം ഗേറ്റ് അടക്കുകയും തുറക്കുകയും ചെയ്യണമെന്നും സ്കൂളിൽ നായ്ക്കൾക്ക് തമ്പടിക്കാൻ പറ്റുന്ന ഇടങ്ങൾ ഇല്ലാതാക്കണമെന്നും സ്കൂൾ അധികൃതർക്ക് എം എൽ എ യും ചെയർപേഴ്സണും നിർദ്ദേശം നൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമൻ, ടി സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷെബീർ, ആരോഗ്യ വിഭാഗം ജെ എച്ച് ഐമാരായ അരുൺ വർഗീസ്, പി എ ദീപ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു