സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്റെ പരാക്രമം. വരവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെയാണ് സംഭവം. അക്രമികള്‍ വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം...
കൊല്ലം ആര്യങ്കാവിൽ മായം ചേർത്ത പാൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. 15300 ലീറ്റർ...
തൃശൂര്‍ വെള്ളികുളങ്ങരയില്‍ ചെത്തുതൊഴിലാളിക്ക് നേരെ ആക്രമണം. 42 വയസുകാരനായ അജയന് എന്ന ആള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കള്ളു ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായത്.കള്ള് ചെത്താന്‍ പോയപ്പോള്‍ കൊല്ലും എന്ന ഭീഷണിപ്പെടുത്തിയാണ് അജയനെ ബിസ്മി എന്ന...
സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിക്കെതിരെ കേസെടുത്ത് കോട്ടയം റെയില്‍വേ പോലീസ്. വനിതാ ടിടിഇയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസിലാണ് സംഭവം.ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍...
കൊച്ചിയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു. നേവി ഉദ്യോഗസ്ഥനായ തിരുനെല്‍വേലി സ്വദേശി പി. ബാലസുബ്രഹ്മണ്യനാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ മാഞ്ഞൂരാന് എന്ന് പേരുള്ള ബസ് ആണ് ഇദ്ദേഹത്തെ ഇടിച്ചത്. ഫോര്‍ട്ടുകൊച്ചി കെ...
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഴാനി ഡാം ഗാർഡനിൽ കുട്ടികളുടെ പാർക്ക് നവീകരിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
കൊച്ചി: ട്രെയിൻ വരുന്നതിനിടെ അമ്മയുടെ കൈവിട്ട് പാളത്തിലേക്ക് ഓടിയ നാലുവയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. കോഴിക്കോടേക്ക് പോകാനായി സ്റ്റേഷനിലേക്ക് വന്ന കുടുംബത്തിലെ കുട്ടിയാണ് അമ്മയുടെ...
നേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരായ 72 പേരും മരിച്ചു. ഇതിൽ 10 വിദേശപൗരന്മാർ ഉൾപ്പെടെ, 68 യാത്രക്കാരുണ്ട്. മരിച്ചവരിൽ നാല് ഇന്ത്യക്കാരുമുണ്ട്. മറ്റു നാല് പേർ വിമാനത്തിലെ ജീവനക്കാരാണ്. ഇന്ന് രാവിലെ ലാൻഡിംഗ് വേളയിലാണ് വിമാനം അപകടത്തിൽപെട്ടത്. തുടക്കം...
വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മലമ്പുഴ,അകത്തേത്തറ,മുണ്ടൂര്‍,പുതുപരിയാരം പഞ്ചായത്തുകളില്‍ മറ്റന്നാള്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ജനവാസമേഖലകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍...
അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിൽ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനാണ് ഇന്ത്യ മറികടന്നത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 167 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 16.3 ഓവറിൽ...