ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,280 രൂപയായി.
കാസർകോട് മഞ്ചേശ്വരം മിയപദവിയിൽ വച്ച് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.കുട്ടികളെ എടുക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ സ്കൂൾ ബസിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേർ ബൈക്കിലുണ്ടായിരുന്നു....
ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകള്‍ സുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്....
പാലക്കാട് മരുതറോഡ് കൊട്ടേക്കാടിൽ തേനീച്ചയുടെ കുത്തേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ പാലക്കാട് ജില്ലയില്‍ കടന്നല് കുത്തേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി. കണ്ണനൂര്‍, എലവഞ്ചേരി...
വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും ഇതേ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയിരുന്നു. അബു എന്ന ഏജൻ്റിൽ നിന്നാണ് രൂപ പിടിച്ചെടുത്തത്.
ആയിരക്കണക്കിന് അയ്യപ്പ ഭക്തരുടെ ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മകരവിളക്കിന് ശബരിമല അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴമാളിക കൊട്ടാരത്തില്‍ രേവതിനാള് ലക്ഷ്മി തമ്പുരാട്ടി (93) യുടെ നിര്യാണത്തെത്തുടര്‍ന്ന്...
അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. വി.എച്ച്. നസീർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം രാത്രി വിജിലന്‍സ് പിടിയിലായത്. മെഡിക്കല്‍ കോളജിനടുത്തുളള സ്വകാര്യ ലോഡ്ജില്‍ നിന്നായിരുന്നു...
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. സ്വർണ്ണം അരപ്പട്ട രൂപത്തിലാക്കി ജീൻസിനുള്ളിൽ തുന്നി വച്ചാണ് കടത്താൻ ശ്രമിച്ചത്.ദുബായിൽ...
പഞ്ചായത്തിലെ അറുപത് കഴിഞ്ഞവർക്ക് കട്ടിൽ നൽകുകായെന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി...
കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ച് മൂടി. ഒന്നര വർഷം മുൻപ് കാണാതെ പോയ രമ്യയെന്ന യുവതി കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് ഭർത്താവ് സജീവൻ പോലീസിനോട് സമ്മതിച്ചു....