തിരുവനന്തപുരം ശ്രീകാര്യത്ത് നഗരസഭയുടെ ഉടമസ്ഥയിലുള്ള ബയോഗ്യാസ് പ്ലാന്റ് പൊട്ടി. പ്ലാന്റിൽ നിന്നുള്ള സ്ലറി മാലിന്യം റോഡിലേക്കൊഴുകിയതോടെ അഞ്ച് കിലോമീറ്ററോളം പരിസരത്ത് ദുർഗന്ധം പരന്നു. നഗരസഭാ ജീവനക്കാരും കഴക്കൂട്ടം അഗ്നിശമനാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. രാത്രി പരിശോധന കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.പൊതു ജനങ്ങളുടെ ജീവനേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന ഈ കാര്യത്തിൽ...
യാത്രികരുമായി പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ച് കയറി. കളമശ്ശേരിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടിവിഎസ് ജംഗ്ഷന് മുൻപുള്ള...
ശബരിമല അയ്യപ്പന്റെ വാസസ്ഥലമായിരുന്ന പന്തളത്തു നിന്നും കാണാന്‍ കഴിയുന്ന വിധം പത്തനംതിട്ട നഗര മധ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം സ്ഥാപിക്കും. ശ്രീരാമനും സീത ദേവിയും തങ്ങിയെന്ന് വിശ്വസിക്കുന്ന പവിത്രമായ സ്ഥലമാണ് സമുദ്ര നിരപ്പില്‍...
പാലക്കാട് താരേക്കാടിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു. കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമന ആണ് മരിച്ചത്. രാവിലെ 10.40 ഓടെ ആണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ബൈക്കിൽ കാർ തട്ടി ഓമനയും...
പഴയ സ്മാർട്ട്ഫോൺ വേർഷനുകളിൽ ഇനി മുതൽ വാട്ട്സ് ആപ്പ് ലഭിക്കില്ല. ആപ്പിൾ, സാംസങ്ങ്, ഹ്വാവേ, എൽജി എന്നിങ്ങനെയുള്ള ഫോണുകളുടെ പഴയ വേർഷനിൽ വാട്ട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ആൻഡ്രോയ്ഡ് ഒഎസ് വേർഷൻ 4.1 മുതലുള്ള ഫോണുകളിലും...
ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ അംഗീകരിച്ചു. നാളെ വൈകിട്ട് നാലു മണിക്ക് സജി ചെറിയാൻ...
ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. മലപ്പുറം താനൂർ ടൗണിലെ ടി.എ. റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങൾകുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ്...
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് വിക്രം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിച്ചു. കലോല്‍സവത്തില്‍ വിജയം നേടുകയല്ല പങ്കാളിത്തമാകണം പ്രധാനമെന്ന് മുഖ്യമന്ത്രി. മാതാപിതാക്കള്‍ മല്‍സരബുദ്ധി വെടിയണം. എല്ലാ കുട്ടികളുടെയും സര്‍ഗവാസന കണ്ട് മനംകുളിര്ക്കണം. ലഹരിക്കെതിരായ പോരാട്ടവും...
അന്തരിച്ച ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ഇന്ന്. കരിയറിൻ്റെ സിംഹഭാഗവും പെലെ ചെലവഴിച്ച സാൻ്റോസ് ക്ലബിൻ്റെ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിലെത്തിക്കും. . കുടുംബാംഗങ്ങൾ മാത്രമേ സംസ്കാരച്ചടങ്ങളിൽ...