കാഞ്ഞങ്ങാട് പള്ളിക്കര റെയിൽവെ സ്റ്റേഷനിൽ ഇരുപാളങ്ങൾക്കുമിടയിലുള്ള ഭാഗത്താണ് യുവാവിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഒമ്പതിന് ശേഷം എറണാകുളം- പൂനെ എക്സ്പ്രസ് വടക്കോട്ട് കടന്ന് പോയതിന് പിന്നാലെയാണ് യുവാവിനെ പാളത്തിനരികിൽ കണ്ടത്. ഈ ട്രെയിനിൽനിന്ന്...
വാഹനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയാണ്.
ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. 22-കാരനായ തമിഴ്നാട് സ്വദേശി അബ്ദുൾ ഷെയ്ഖാണ് അന്തരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ചൈനയിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്നു അബ്ദുൾ ഷെയ്ഖ്. തുടർന്ന് പഠനത്തിന്റെ...
ജനുവരി ഒന്നിന് മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് റമ്മാണ്.തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ടലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത്. കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ...
61-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സമ്മാനിക്കാനുള്ള സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിൽ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തും....
ഇന്ന് മന്നത്ത് പത്മനാഭന് ജയന്തി. സമുദായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസ്വമത്വങ്ങളോട് പോരാടുക കൂടി ചെയ്ത സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്. കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍ സവിശേഷ സ്ഥാനമുള്ള സമുദായ ആചാര്യനാണ്. മന്നം ജയന്തിയോടനുബന്ധിച്ച് താലൂക്ക് യൂണിയനിലും കരയോഗത്തിലും...
ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. വിഷ്ണുഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാൽ അന്ന് മരിക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. മിക്ക...
ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. 11 പേരെ ഇതുവരെ പുറത്തെത്തിക്കാനായി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാർ പറയുന്നത്....
എങ്കക്കാട് കടമ്പാട്ട് നളിനി ഉണ്ണികൃഷ്ണൻ 73 വയസ്സ് നിര്യാതയായി .ഭർത്താവ് ഇന്ത്യൻഎയർഫോഴ്സിൽ നിന്നും വിരമിച്ച ഉണ്ണികൃഷ്ണൻ.മക്കൾ ദിലീപ് ,ദിനേശ്, മരുമക്കൾ പ്രസീദ, രേണുക. സംസ്കാരം 2- 1-2023ന് 11 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത്