വടക്കാഞ്ചേരി മർച്ചൻസ് അസോസിയേഷനും ചുമട്ടുതൊഴിലാളികളും ചർച്ച ചെയ്ത് കയറ്റിറക്ക് കൂലി പുതുക്കി നിശ്ചയിച്ചു.വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷനുംചുമട്ടുതൊഴിലാളികളും തമ്മിലുണ്ടാക്കിയ കയറ്റിറക്കിന്റെ കരാർ കാലാവധി 2022 ഡിസംബർ 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചർച്ച ചെയ്ത് കൂലി...
നാല് ദിവസം മുൻപ് വരെ വലിയ ട്രാവലറുകൾക്ക് പാർക്കിങ്ങിന് 50 രൂപയാണ് ഈടാക്കിയിരുന്നത് എന്നാൽ ഇപ്പോൾ അത് ഒറ്റയടിക്ക് 100 രൂപയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. ശബരിമല സീസൺ ആയതുകൊണ്ടു തന്നെ ഇത് അയ്യപ്പഭക്തന്മാർക്കാണ് തിരിച്ചടിയായിരിക്കുന്നത്. മുൻപ് പാർക്കിങ്ങ്...
ശിവരാമന്റെ ഭാര്യ സരളയാണ് (38) മരിച്ചത്. ഇന്ന് രാവിലെ 9:30 നാണ് അപകടം നടന്നത്. കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ ഹോം സെന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന പുഷ്പ ഹോട്ടലിലേക്ക് വടക്കാഞ്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന മലബാർ കോളേജിന്റെ...
അമ്മാവൻ്റെ മരണത്തെ തുടർന്നാണ് ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി പൂജ കർമ്മങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്. ജയരാജൻ നമ്പൂതിരിയുടെ അമ്മയുടെ സഹോദരൻ കിഴക്കേ പെരിങ്ങോട്ടുകര ചെറുമുക്ക് മനയ്ക്കൽ സി കെ ജി നമ്പൂതിരിയാണ് മരിച്ചത്. പകരം...
വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം ഇന്ന് രാവിലെ 9:30 നാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽ നിന്നും എരുമപെട്ടിയിൽ നിന്നും എത്തിയ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ...
വടക്കാഞ്ചേരി നിറച്ചാരത്ത് കലാ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന എഴാമത് ദേശീയ ചിത്രകലാ ക്യാമ്പും, ഗ്രാമീണ കലോൽസവും ഈ മാസം 21 ന് തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിത്രകാരൻ എസ് എൻ സുജിത് ക്യൂറേറ്റ് ചെയ്യുന്ന ക്യാമ്പിൽ...
കണ്ണൂർ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയുണ്ട്. പ്രതിക്കും ഇരയ്ക്കും പ്രായപൂർത്തിയായിട്ടില്ല. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ...
ഭാരതത്തിന്റെ തനത് വൈദ്യശാസ്ത്രമായ ആയുർവേദം ലോകമെമ്പാടും വിശേഷിച്ച് സ്വിറ്റ്സർലാൻഡിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. സിമോൻ ഹൻസികറുടെ നേതൃത്വത്തിലുള്ള സംഘം ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ കോളേജിൽ എത്തി. കോളേജിന്റെ സഹകരണത്തോടെ ആയുർവേദ കോഴ്സുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും....
കേന്ദ്ര ബ്യുറോ ഓഫ് എനർജി എഫിഷൻസിയും സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററുമായി ചേർന്ന് കിസാൻ സർവീസ് സൊസൈറ്റി മുള്ളൂർക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേലക്കര അസംബ്ലി മണ്ഡലത്തിൽ ഉർജ്ജ കിരൺ 2022-23 ഊർജ്ജ സംരക്ഷണ പ്രതിജ്ഞ, ഒപ്പ്...
നടന് ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങൾ ഇല്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന്. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലർച്ചെ ആണ്...