സീറ്റ്ബെൽറ്റ്, ക്യാമറ എന്നിവ സ്ഥാപിക്കുന്നത് ബസുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഇത്തരം കാര്യങ്ങൾ സർക്കാർ അടിച്ചേൽപ്പിക്കുകയാണെ ന്നും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും...
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷി ദിനമാണ് ഇന്ന്. 1984 ൽ ഇതേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തി സ്ഥലിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ...
ബെംഗളൂരുവിൽ വൻ തീപിടിത്തം. വീർഭദ്ര നഗറിന് സമീപം ബസ് ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 40 ലധികം ബസുകൾ കത്തിനശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
തൃശൂർ കാഞ്ഞാണിയിൽ മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. യോഗത്തിൽ ഐകകണ്ഠേന പ്രമേയം പാസാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തും അതാണ് കേരളത്തിൻറെ പാരമ്പര്യം എന്നാണ് പ്രമേയത്തിലുള്ളത്.
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഗ്രാമിന് 20 രൂപ നിരക്കില്‍ ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 45,760 രൂപയിലേക്കെത്തി. സ്വര്‍ണം ഗ്രാമിന് 5,720 രൂപയാണ് ഇന്നത്തെ വില.
കോഴിക്കോട് വീണ്ടും ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച യുണിവേഴ്സിറ്റിക്ക് സമീപം വിദ്യാർത്ഥിയെ തള്ളിവിട്ടെന്ന പരാതിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്.
ഹെവി വാഹനങ്ങളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി ഗതാഗത വകുപ്പ്. നവംബർ 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുപറഞ്ഞു.
കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12 വയസുകാരിയാണ് ഇന്നലെ അർധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിനയാണ് മരിച്ചത്
കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് മരിച്ചത്. മോതിരത്തിൽ നിന്നാണ് മരിച്ചത് ലയോണയാണ് തിരിച്ചറിഞ്ഞത്.