ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ അച്ചുതൻ ചരിഞ്ഞു. രജിസ്റ്റർ പ്രകാരം 51 വയസായിരുന്നു. ആന ക്ഷീണിതനായിരുന്നു.ആനക്കോട്ടയിലെ വിദഗ്ദ സംഘം ചികിത്സ നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ചരിയുകയായിരുന്നു.
ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം . ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്.കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം,...
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.എ.അച്യുതൻ (89) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റാണ്. കോഴിക്കോട് ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.എൻഡോസൾഫാനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്ന അച്യുതൻ, എന്‍ഡോസള്‍ഫാന്‍ അന്വേഷണ...
ഇരിങ്ങാലക്കുട : സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണന് (41) മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.പുലർച്ചെ 5 മണിയോടെ വീട്ടില്‍ നിന്നു ക്ഷേത്രക്കുളത്തിലേക്കു കുളിക്കാൻ പോയ ദീപു മടങ്ങി വരാത്തതിനെ തുടര്‍ന്നു നടത്തിയ...
നബിദിനാഘോഷത്തിൻ്റെ ഭാഗമായി മുള്ളൂർക്കരയിൽ മഹല്ല് കമ്മിറ്റിയുടേയും, മഹല്ല് യൂത്ത് ഫെഡറേഷൻ്റേയും നേതൃത്വത്തിൽ നബിദിന സന്ദേശ റാലി നടത്തി. ദഫി ന്റെയും സ്കൗട്ടിന്റെയും, അകമ്പടിയോടെ നടന്ന റാലിക്ക് എം. പി. കുഞ്ഞിക്കോയ തങ്ങൾ, കെ. എം. ഉമ്മർ...
നാലുദിവസമായി മാറ്റമില്ലാത തുടർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 38,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4,760 രൂപയായി.
കോഴിക്കോട് കുന്ദമംഗലം ചൂലാം വയലിൽ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 20 ലധികം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 നാണ് സംഭവം.താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും എതിരെ വന്ന ലോറിയുമാണ്...
അതിർത്തിത്തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില അതീവ ഗുരുതരമാണ്.വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ...