ചാലക്കുടിയില്‍ റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചാലക്കുടി വി.ആര്.പുരം സ്വദേശി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കേറ്റ് ആശുപത്രിയിലാണ് . രാവിലെ ജോലിക്ക്...
സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്....
സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തിലാണ് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എല്ലാ...
ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൻഡിഎയുടെ സ്ഥാനാർത്ഥിയായ പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് മാർഗരേറ്റ് ആൽവയുമാണ് സ്ഥാനാർത്ഥികൾ. പാർലമെന്റ് ഹൗസിൽ രാവിലെ പത്തു മണി മുതൽ...
വില്പനക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി രണ്ട് പേര് തൃശ്ശൂരില്‍ പോലീസിന്റെ പിടിയിലായി.നഗരത്തിലെ ശക്തന് സ്റ്റാന്റ് പരിസരത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.(VIDEO REPORT)
രണ്ട് കട മുറികളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പോലീസ്, ഫയർഫോഴ്സ് സംഘം...
പത്തനംതിട്ട തിരുവല്ലയിൽ തിരുവല്ല നഗരത്തിലുള്ള ബ്യൂട്ടി പാർലറിനാണ് തീ പിടിച്ചത്. രാവിലെ 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പുക പുറത്തേക്ക് വരുന്നത് കണ്ട് പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും രണ്ടാം നിലയിലേക്ക് തീപടർന്നിരുന്നു. കെട്ടിടത്തിന്റെ...
മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയില്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നും, കഴിഞ്ഞ മാസം രണ്ടു ബുള്ളറ്റ് മോഷണം നടത്തിയവരായ കോവൈ പോത്തന്നൂര്‍ കുറിച്ചിപിരിവു സ്വദേശികളായ ആട് എന്നുവിളിക്കുന്ന ഷാജഹാന് (33), ഷാഹുല്‍ ഹമീദ്...
മുണ്ടൂർ കൈപ്പറമ്പ് – അവണൂർ ഗ്രാമ പഞ്ചായത്തുകളിലെ അഞ്ഞൂർ, കൈപ്പറമ്പ്, തങ്ങാലൂർ വില്ലേജുകളെ ഉൾപ്പെടുത്തി, സംസ്ഥാന സർക്കാർ റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ...
വാഴാനിയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വാഴാനി ഫെസ്റ്റ് ‘ സംഘാടക സമിതി രൂപീകരണ യോഗം വാഴാനി കൾച്ചറൽ സെൻ്ററിൽ നടന്നു. വടക്കാഞ്ചേരി നിയോജക മണ്ഡലം എം എൽ എ.സേവ്യർ ചിറ്റലപ്പിള്ളിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. (വീഡിയോ...