മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റെനൂറ്റി അഞ്ചാം ജന്മവാർഷികദിനമാണിന്ന്.കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത ഭരണാധികാരിയും രാഷ്ട്രീയ നേതാവും ആയിരുന്നു കെ കരുണാകരൻ. അദ്ദേഹത്തിന്റെ നേതൃത്വ പാടവവും പ്രവർത്തന മികവും ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നേതാവാക്കി...
സംസ്ക്കാരം പിന്നീട്. ഭാര്യ: പരേതയായ സരോജനി, മക്കൾ: റോഷ്നി, റോജിത
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി നാളെ (ബുധനാഴ്ച) തൃശൂർജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.
തൃശൂരില്‍ വാദ്യകലാകാരന് പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരനായ തൃശൂര്‍ വല്ലച്ചിറ ചെറുശേരി ശ്രീകുമാറാണ് (41) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയായിരുന്നു അന്ത്യം.ശനിയാഴ്ചയാണ് ശ്രീകുമാര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍...
വേദവ്യാസന്റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ .മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്. വ്യാസനെ സര്‍വ്വശ്രേഷ്ഠഗുരുവായി സങ്കല്‍പ്പിച്ച് എല്ലാഗുരുക്കന്മാരേയും പൂജിക്കുന്ന ദിനമാണിത്.പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി...
മുൻ ബംഗാൾ മുഖ്യമന്ത്രിയും സ്വാതന്ത്യ സമരസേനാനിയും പ്രശസ്ത ഡോക്ടറുമായ ഡോ. ബിധൻചന്ദ്ര റോയുടെ സ്മരണാർത്ഥം എല്ലാ വർഷവും ഇന്ത്യയിൽ ജൂലായ് 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു. അദ്ദേഹം ജനിച്ചതും മരിച്ചതും ജൂലായ് ഒന്നിനായിരുന്നു.ജനങ്ങളുടെ ആരോഗ്യത്തിനായി ഡോക്ടർമാർ...
തിരുവനന്തപുരം ജില്ല രൂപീകൃതമായിട്ട് ഇന്നേക്ക് 74 വർഷം തികഞ്ഞു. 1949 ജൂലൈ 1 നാണ് തിരുവനന്തപുരം ജില്ല രൂപീകൃതമായത്. നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രമാണ് നഗരത്തിന് ഈ പേര് വരാൻ കാരണം....
“ത്യാഗ സമരണയിൽ ഇന്ന് ബലിപെരുന്നാൾ. പള്ളികളിലും ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരത്തിനായി വിശ്വാസികളെ വരവേറ്റു. സമാഗമങ്ങളുടെയും പ്രാർത്ഥനകളുടെയും കൂടിയാണ് വിശ്വാസികൾക്ക് ഈ ദിനം.പ്രിയപ്പെട്ട പുത്രൻ ഇസ്മായിലിനെ ദൈവത്തിൻറെ ആജ്ഞയാൽ ബലി നൽകാൻ ഒരുങ്ങിയ ഇബ്രാഹിം നബിയുടെ...
അറഫാ സംഗമത്തിനിടയിൽ കൊടുങ്ങല്ലൂർ സ്വദേശിയായ തീർത്ഥാടക മക്കയിൽ മരണമടഞ്ഞു.മേത്തല അഞ്ചപ്പാലത്ത് ബാവ ഫാം ഉടമപുതുവീട്ടിൽ ഹബീബിൻ്റെ ഭാര്യ ഷാജിത (52)യാണ് മരിച്ചത്.മകൾ: റുക്സാന. മരുമകൻ: മുഹ്സിൻ ( ദുബായ്)