മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സുചന സമരത്തിന് തുടക്കം. ഇന്നും നാളെയും തീയറ്ററുകൾ അടച്ചിടും. സിനിമ, തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ്...
സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ...
“1972- ൽ യുഎൻ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി (WED) പ്രഖ്യാപിച്ചു . “ഒരു ഭൂമി മാത്രം” എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ആദ്യത്തെ ആഘോഷം 1973 ൽ നടന്നു . തുടർന്നുള്ള...
പി.ജി. ജയദീപിനെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി നിയമിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റേതാണ് നിയമനം.
മനുഷ്യര്‍ക്കിടയിലെ പ്രിയപ്പെട്ട ഗതാഗത മാര്‍ഗങ്ങളിലൊന്നാണ് സൈക്ലിംഗ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്ക്കും എല്ലാം സൈക്ലിംഗ് ഗുണകരമാണ്. നമ്മെ ഊർജസ്വലരായി നിലനിർത്തുന്ന മികച്ച വ്യായാമം കൂടിയാണിത്. ആരോഗ്യകരമായ ജീവിതശൈലിയും ഇതുവഴി നേടിയെടുക്കാൻ സാധിക്കും. സൈക്കിളുകളുടെ ഉപയോഗം...
കെ. അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു.ഡി.സി.സി സെക്രട്ടറിയും, വടക്കാഞ്ചേരി നഗരസഭ യു.ഡി.എഫ് പാർലിമെൻ്ററി പാർട്ടി നേതാവുമാണ്. മുണ്ടത്തിക്കോട് പഞ്ചായത്ത്മുൻ പ്രസിഡൻ്റായിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും വടക്കാഞ്ചേരി നഗരസഭ...
നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ. സ്കൂളുകൾക്ക് 210 പ്രവൃത്തി ദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.ഏപ്രിൽ ആറിനാണ് മധ്യവേനൽ അവധി ആരംഭിക്കുക. എന്നാൽ ഹയർ സെക്കൻഡറിക്കും വൊക്കേഷണൽ...
സപ്തസ്വരങ്ങൾ അലിഞ്ഞു ചേർന്ന സംഗീതസാന്ദ്രമായൊരു അനുഭൂതിയാണ് ഇളയരാജ. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇത്ര മനോഹരമായ സംഗീതമുണ്ടെന്ന് കാണിച്ചു തന്ന ഇളയരാജയുടെ പാട്ടുകൾ ഇളംകാറ്റുപോലെയാണ് കാതുകളെ തഴുകി കടന്നുപോകുന്നത്. തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജയ്ക്കിന്ന് 80–ാം പിറന്നാൾ..
മധ്യ വേനലവധിക്ക് ശേഷം വിദ്യാര്‍ഥികൾ ഇന്ന് സ്കൂളിലെത്തി. മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് പുതിയതായി ഒന്നാം ക്ലാസിലെത്തിയത്. തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്ർറ് വിഎച്ച്എസ്എസ് സ്കൂളിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു....
റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റു. കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.