വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.
നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററിലാണ് അദ്ദേഹമിപ്പോഴുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹം ആശുപത്രിയില്‍...
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളി ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ജീവത്യാഗത്തിലൂടെ ഭഗത് സിംഗ് രാജ്യത്തിന് നൽകിയ സംഭാവന തലമുറകൾ പിന്നിട്ടിട്ടും നമ്മൾ ആദരവോടെ ഓർക്കുന്നു.ധീര പോരാളികളായ ഭഗത് സിംഗ്,സുഖ്ദേവ്, രാജ്ഗുരു...
ആകാശക്കാഴ്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ച്ച് മാസം ഒരുക്കിയത് ഒരു വിരുന്ന് തന്നെയായിരുന്നു. ശുക്രന്- വ്യാഴം ഒത്തുചേരലായാലും ചന്ദ്രന്-ശനി ഒത്തുചേരലായാലും എല്ലാ വിസ്മയങ്ങളും വാനനിരീക്ഷകര്‍ക്ക് പ്രീയപ്പെട്ടവ തന്നെ. ചന്ദ്രന് ശുക്രനെ മറയ്ക്കുന്ന കാഴ്ച കാണണമെന്നുണ്ടോ? നാളെ ആ അപൂര്‍വ...
കാപ്പാട് മാസപ്പിറവി കണ്ടതോടെ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. ഇനിയുള്ള ഒരുമാസക്കാലം ഇസ്ലാം മത വിശ്വാസികൾക്ക് വ്രത ശുദ്ധിയുടെ ദിനങ്ങളായിരിക്കും. മതസൗഹാര്‍ദത്തിന്റെയും പരിശുദ്ധിയുടേയും കൂടിച്ചേരലുകളുടെയും ദിവസങ്ങളാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍.ഭക്ഷണപാനിയങ്ങൾ ഉപേക്ഷിച്ച് പ്രാർത്ഥനകളിൽ മുഴുകുന്ന ദിനങ്ങളായിരിക്കും...
വ്യാഴാഴ്ച റമദാൻ വ്രതാരംഭം. സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ഖലീലുൽ ബുഖാരി തങ്ങളുമാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്നാട് കുളച്ചിലിലുമാണ് മാസപ്പിറവി കണ്ടത്.ഇസ്ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്....
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ ദേശീയ സംയുക്ത ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പഴ്സനേൽ ആൻഡ് ട്രെയ്നിങ് വകുപ്പ് എല്ലാ കേന്ദ്രസർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയത്.
കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും കർഷകത്തൊഴിലാളി നേതാവുമായ എ.കെ.ഗോപാലന് ഓര്‍മയായിട്ട് 46 വര്‍ഷം. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട എ.കെ.ജി ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ചു. രാജ്യത്ത് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍...
ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.ഭൂമിയിൽ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ...
ഇരിങ്ങാലക്കുട സ്വദേശി പ്രദീപിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.പേരാമ്പ്ര സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. മൂന്നുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദാമ്പത്യപ്രശ്നം പൂജചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞാണ് പ്രദീപ് യുവതിയെ പീഡനത്തിനിരയാക്കിയത്.