ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുകയാണ്. അമ്മ, സഹോദരി, ഭാര്യ, അധ്യാപിക, സുഹൃത്ത് അങ്ങനെ ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ അവതരിപ്പിക്കുന്ന വേഷങ്ങൾ പലതാണ്. സമത്വത്തിന് വേണ്ടി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ ഈ നൂറ്റാണ്ടിലും തുടരുകയാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെ കൂടി ആദരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. സമത്വത്തെ മുറുകെ പിടിക്കാം എന്നാണ് ഈ വർഷത്തെ വനിത ദിനത്തിൻ്റെ പ്രമേയം.