മുന്‍ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം, മുള്ളൂര്‍ക്കര സര്‍വീസ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡണ്ട്, മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് പൗരാവകാശ സംരക്ഷം സമിതി പസിഡണ്ട്, കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മുള്ളൂര്‍ക്കര യൂണിറ്റ് രക്ഷാധികാരി എന്നിങ്ങനെ നിരവധി സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുദർശനം ഇന്ന് 3.00 മണി മുതല്‍ 3.30 വരെ വീട്ടില്‍. തുടര്‍ന്ന് ശവസംസ്കാര ചടങ്ങുകൾ ഷൊർണൂർ ശാന്തി തീരത്ത് നടക്കും. ഭാര്യ : പങ്കജാക്ഷി, മക്കള്‍ : ഹേന, അഡ്വ: ഹെല്‍ന (നോട്ടറി) , മരുമക്കള്‍ : ഗിരീഷ്, മനോജ്.