പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ കേസിലെ പ്രതിയായ ചെർപ്പുളശ്ശേരി എളിയപേറ്റ സ്വദേശിയായ ചാണ്ടംകുഴി വീട്ടിൽ റഷീദ് (49) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് കുറ്റക്കാരാണെന്ന് കണ്ടത്തി 67 വർഷം കഠിന തടവും 80000 രൂപ പിഴയും ശിക്ഷയും വിധി പ്രഖ്യാപിച്ചത്.
2020 ഓഗസ്റ്റ് മാസം 25 –ാം തിയതി വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരീക്ഷയുടെ സംശയം ചോദിക്കാനായി ചെന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ,പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. ഈ കേസ്സിലെ പീഢനത്തിന് ഇരയായ ആൺകുട്ടി വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിന് തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ് ബിനോയിയും , പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വക്കറ്റ് അമൃതയും ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
പാവറട്ടി പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന, കെ.ആർ റെമിൻ രജിസ്റ്റർ ചെയ്ത കേസ് തുടർന്ന് പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ എം.കെ രമേഷ് ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനും പ്രവർത്തിച്ചിരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.കെ രമേഷ്, സബ് ഇൻസ്പെക്ടർമാരായ കെ.ആർ റെമിൻ , ഐ.ബി സജീവ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.കെ സുനിൽകുമാർ,. സിവിൽ പോലീസ് ഓഫീസർമാരായ എൻ.എം സുമി, പി. പ്രശാന്ത്. പി.ജി സാജൻ, ജോഷി.ടി. ജോർജ്, എന്നിവരും ഉണ്ടായിരുന്നു.