Connect with us

Life Style

മാൻ ദൗസ്; വരും ദിവസങ്ങളിലും മഴ തുടരും. ജില്ലയിൽ യെല്ലോ അലെർട്ട്

Published

on

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് പരക്കെ മഴ. ഇതേ തുടർന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പറഞ്ഞിട്ടുള്ളത്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍വരെ മഴ ലഭിക്കാനാണ് സാദ്ധ്യത. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും ഇന്ന് മഴ ലഭിക്കാനാണ് സാദ്ധ്യത. ഇന്നലെ വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴയാണ് ലഭിക്കുന്നത്. ചില ഭാഗങ്ങളില്‍ തോരാതെ മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ചിലയിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്.അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. നാളെയും മറ്റെന്നാളും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെയും മറ്റെന്നാളും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തില്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Kerala

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു

Published

on

രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Health

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ കൗണ്‍സിലര്‍ എസ്.എ.എ. ആസാദിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

Published

on

വടക്കാഞ്ചേരി നഗരസഭയിലെ എട്ടാം ഡിവിഷനിൽ പകർച്ച വ്യാധികളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വൈറൽപനി, മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയപകർച്ചവ്യാദികളെ നേരിടാൻ കൗൺസിലർ എസ്.എ.എ. ആസാദിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ വിഭാഗം പ്രവർത്തകരായ ലിസ്സി, ധന്യ, ശ്രീരേഖ, ഷാഹിന, മേഘ, ജീൻസി, സിന്ധു, സൗമ്യ എന്നിവരും ആശാ വർക്കർമാരും അംഗൻവാടി പ്രവർത്തകരും പങ്കെടുത്തു.

Continue Reading

Events

മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

Published

on

തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഇ ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിസി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ പി ആർ രാധാകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ബിനിത,പഞ്ചായത്ത് മെമ്പർമാരായലീനജെറി, ഷൈബി ജോൺസൺ, ഐശ്വര്യ ഉണ്ണി, കുടുംബശ്രീ ചെയർപേഴ്സൺഅജിത സുനിൽ, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി. എൻ.ബിന്ദു,ഹെൽത്ത് ഇൻസ്പെക്ടർപി.പി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. വിഷയത്തെ സംബന്ധിച്ച് ഡോ. അർച്ചന ക്ലാസ് എടുത്തു.

Continue Reading

Life Style

തനി നാടന്‍ ചെമ്മീന്‍ തീയല്‍

Published

on

തനി നാടന്‍ ചെമ്മീന്‍ തീയല്‍

Chemeen Theeyal is a traditional dish from the southwestern Indian state of Kerala, known for its rich, aromatic, and tangy flavors. This dish features prawns (chemmeen) cooked in a spicy, roasted coconut gravy, which is the hallmark of Theeyal preparations. The coconut is finely grated and roasted until it turns a deep brown, imparting a smoky and nutty flavor that is balanced with tamarind for tanginess and a blend of spices such as coriander, fenugreek, and dried red chilies. Onions, tomatoes, and curry leaves are sautéed and combined with the prawns and coconut paste, creating a thick, flavorful curry. Typically enjoyed with steamed rice or traditional flatbreads, Chemeen Theeyal showcases the culinary depth and diverse use of local ingredients characteristic of Kerala cuisine.

Continue Reading

Life Style

ഏറ്റവും എളുപ്പത്തില്‍ പഞ്ഞിപോലൊരു നീര്‍ദോശ

Published

on

Easy Neer Dosa recipe in Malayalam. Learn how to make neer dosa in 10 minutes with ingredients available in your kitchen.

Continue Reading
Advertisement
Advertisement

Trending