ബെൽ മിൽ മെഡിക്കൽ സെന്ററിന്റെയും യുണൈറ്റഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് സൗജന്യമായി മരുന്നുകളും രക്ത പരിശോധനയും നടത്തി കൊടുത്തു, മുൻ എം.എൽ.എ, എം.പി. വിൻസെന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം.യു.മുത്തു അധ്യക്ഷത വഹിച്ചു സിസ്റ്റർ റിൻസി ,ആൻ്റോ വി.മാത്യു , പി.എസ്.ബാബു ,ഫാദർ അൻവിൻ ചിറ്റിലപ്പിള്ളി ,സണ്ണി വാഴപ്പിള്ളി, ജെറി ഡി .ക്കൂള, ഇ.പി വിക്ടറി,
ധന്യ മേജോ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്യാമ്പിൽ ആറ് മാസം കൊണ്ട് സൗജന്യമായി പത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ബെൽ മിൽ മെഡിക്കൽ സെൻ്ററിലെ ഡോ.എമിൽ പോൾ ,ഡോ.ബെൽ മറോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു