തെക്കുംകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഇ ഉമാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിസി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ പി ആർ രാധാകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ബിനിത,പഞ്ചായത്ത് മെമ്പർമാരായലീനജെറി, ഷൈബി ജോൺസൺ, ഐശ്വര്യ ഉണ്ണി, കുടുംബശ്രീ ചെയർപേഴ്സൺഅജിത സുനിൽ, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി. എൻ.ബിന്ദു,ഹെൽത്ത് ഇൻസ്പെക്ടർപി.പി.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. വിഷയത്തെ സംബന്ധിച്ച് ഡോ. അർച്ചന ക്ലാസ് എടുത്തു.