കടക്കെണിയിലായ കേരളത്തെ രക്ഷിക്കുക, എന്നാവശ്യപ്പെട്ട്
നാഷണൽ ജനതാദളിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയും , ധർണ്ണയും , നടത്തി. കെ പി സി സി സെക്രട്ടറി. രാജേന്ദ്രൻ അരങ്ങത്ത് ഉത്ഘാടനം ചെയ്തു. ഭരണത്തെ കക്കാനുള്ള ലൈസൻസാക്കി മാറ്റിയതാണ് സംസ്ഥാനത്തിന്റെ കടക്കെണ്ണിക്ക് അടിസ്ഥാനമെന്നും, അത് കേരളത്തിന്റെ നാശത്തിനാണെന്നും ,അത് കണ്ട് നില്ക്കാൻ , സാധിക്കിലെന്നും രാജേന്ദ്രൻ അരങ്ങത്ത് അഭിപ്രായപ്പെട്ടു. നാഷണൽ ജനതാദൾ ജില്ല പ്രസിഡൻ്റ് അഡ്വ. മനോജ് ചിറ്റിലപ്പിള്ളി, അധ്യക്ഷത വഹിച്ചു. ആർ എം പി. ജില്ല സെക്രട്ടറി, പി.ജെ.മോൺസി , യുവജനതാദൾ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. കെ.കെ.രാമദാസ് ജെ എസ് എസ് സെക്രട്ടറി, പുഷ്പാ oഗദൻ ,സുരേഷ് കുഴുപ്പുള്ളി , .പി.ഒ..അബ്ദുൾ മുത്തലീഫ്, ഔസേപ്പ് ആന്റോ ,കെ .ബി രാജു, സെയ്ദ് മുഹമ്മദ് കൈപ്പമംഗലം, ബിജു വാഴപ്പിള്ളി, സൗമ്യ രാജീവ്, വി.വേണുഗോപാൽ, ജീവൻ മൈക്കിൾ .എം.വി. ജോബി എന്നിവർ പ്രസംഗിച്ചു.