പുന്നംപറമ്പ്:തെക്കുംകരപഞ്ചായത്തിലെ ഞാറ്റുവേല ചന്തക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് ആരംഭിച്ച ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടിവി സുനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ഉമാലക്ഷ്മിഅധ്യക്ഷതവഹിച്ചു. പ്ലാനിങ് ബോർഡ് എസ് ആർ ജി അംഗവും, വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ എം ആർ അനൂപ് കിഷോർ സെമിനാറിനു നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം കെ ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി ആർ രാധാകൃഷ്ണൻ, വി.സി സജീന്ദ്രൻ, സബിത സതീഷ്, പഞ്ചായത്ത് അംഗങ്ങളായ എ ആർകഷ്ണൻകുട്ടി , കെ രാമചന്ദ്രൻ,കുടുംബസ്ത്രീ ചെയർപേഴ്സൺ അജിത സുനിൽ, കൃഷി ഓഫീസർ അർച്ചന വിശ്വനാഥ്, പഞ്ചായത്ത് സെക്രട്ടറി ഡോ. ടി എൻ ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.