ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യാനും, അവഹേളിക്കാനുമുള്ള നീക്കത്തിനും , ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറോടുള്ള അനാദരവിനുമെതിരെ, ഭരണഘടനാ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. പി .യു.ഹംസ ഉദ്ഘാടനം നിർവ്വഹിച്ചു, മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു ആദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ സണ്ണി വാഴപ്പിള്ളി ,എം.ജി.രാജൻ ,ജിജോ ജോർജ്ജ് ,കുണ്ടിൽ ഗോപാലകൃഷ്ണൻ, എം.ആർ .റോസിലി , വർഗ്ഗീസ് വാഴപ്പിള്ളി ,ജോൺസൻ ആവോക്കാരൻ, ഭാസ്കരൻ.കെ.മാധവൻ, ബേബി പാലോലിയ്ക്കൽ, പി.ബി.ബിജു തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.