ഫുഡ് സേഫ്റ്റി വകുപ്പും,ലീഗൽ മെട്രോളജി വകുപ്പും സിവിൽ സപ്ലൈസ് വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഓണത്തിനോടനുബന്ധിച്ച് പരിശോധന നടത്തി. വടക്കാഞ്ചേരി , അത്താണി എന്നിവിടങ്ങളിലെ ഹോട്ടൽ ,പച്ചക്കറിക്കടകൾ, ബേക്കറികൾ ,പലചരക്കു കടകൾ , സൂപ്പർ മാർക്കറ്റുകൾ എന്നിവയാണ് പരിശോധിച്ചത്.. പരിശോധനയിൽ ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലാതയും ലേബൽ വിവരങ്ങൾ ഇല്ലാതെയും പ്രവർത്തിച്ച മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി .ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് പരിശോധന നടത്തിയത്. പരിശോധനക്ക് വടക്കാഞ്ചേരി ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ : അനു ജോസഫ് , ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ആർ.മഹേഷ് ബാബു, റേഷനിങ് ഇൻസ്പെക്ടർ ടി.എസ്.രതീഷ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.ജി.സുജി , ഫുഡ് സേഫ്റ്റി ഓഫീസിലെ സീനിയർ ക്ലർക്ക് ‘ കെ.എഫ്.ഫ്രീജോ ലീഗൽ മെട്രോളജി ജീവനക്കാരായ സി.കെ.വിനോദ്, ഇ.ഡി.ഷിജോ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലും പരിശോധന തുടരുന്നതായിരിക്കും എന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു.