ഓട്ടുപാറ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ വീൽ ചെയർ ചെറുതുരുത്തി പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജ് നൽകി. മെഡിക്കൽ കോളേജ് ഡയറക്ടർ സന്ധ്യ മന്നത് ആശുപത്രി സൂപ്രണ്ട് ഡോ:ബിന്ദുവിന് കൈമാറി. പരിപാടിയിൽ ഡിവിഷൻ കൗണ്‍സിലർ അഡ്വ: ശ്രീദേവി രതീഷ്, ആശുപത്രി വികസന സമിതി അംഗം എ. എസ് ഹംസ, കാരുണ്യ ചെയർമാൻ വി.വി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു സുബ്രമണ്യൻ, മുൻസിപ്പൽ കൗൺസിലർമാരായ കമലം ശ്രീനിവാസൻ, നഫീസ നാസർ അലി,ഹലോ ദോസ്ത് പ്രസിഡന്‍റ് ബിജു ഇസ്മായിൽ, സെക്രട്ടറി ബാബുരാജ് കണ്ടേരി, ഡോക്ടർ അബ്‌ദുൽ റഷീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഡോണി, പി എൻ എൻ എം മെഡിക്കൽ കോളേജ് ഡോക്ടർ മാരായ ഡോ: ആകാശ്, ഡോ: ജിഷ ചന്ദ്രൻ, ജീവനക്കാരായ കെ. മീനു , സജിത് അഹമ്മദ് എന്നിവർ പങ്കെടുത്തു.