പാഞ്ഞാൾ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന പി എ സോമൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് അഭിലാഷ് പി അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി മെമ്പർ. എൻ എസ്. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ എം. മുരളിധരൻ മുഖ്യാതിഥിയായി പങ്കെടുത്തു. കിള്ളിമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി ശിവദാസൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് രാജൻ വെട്ടത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ സൂര്യൻ, അപ്പുകുട്ടൻ ഊരമ്പത്ത്, അജിത് കുമാർ, സുബ്രഹ്മണ്യൻ, വിപിൻ എൻ ടി, രാജൻ പി, ശിവാനന്ദൻ,വിഷ്ണു കെ, സംഗീത് എം, ശരത് പി എം, മണികണ്ഠൻ പുലിയത്ത്, തുടങ്ങിയവർ സംസാരിച്ചു.