Connect with us

Kerala

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ചു.

Published

on

കുറഞ്ഞ ഉപയോഗവും എന്നാല്‍ ഉയർന്ന മാലിന്യനിക്ഷേപ സാധ്യതയുമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയാണ് നിരോധിച്ചിരിയ്ക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ആദ്യ 100 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്നത് വിപത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് സാധനങ്ങള്‍, സാധാരണയായി ഒരിക്കൽ മാത്രം ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കപ്പെടുന്നതും പുനരുപയോഗ പ്രക്രിയയിലേക്ക് പോകാത്തതുമായ വസ്തുക്കളാണ്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ പലപ്പോഴും ഉചിതമായ രീതിയിൽ സംസ്കരിക്കപ്പെടുന്നില്ല, മാത്രമല്ല അവ പുനരുപയോഗം ചെയ്യാനും കഴിയില്ല. ഇത് പ്രകൃതിയ്ക്ക് വരുത്തുന്ന ദോഷങ്ങള്‍ നിരവധിയാണ്. ജൂലൈ 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍ വന്നതോടെ ഈ പ്ലാസ്റ്റിക് സാധനങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. ബലൂൺ സ്റ്റിക്കുകൾ, സിഗരറ്റ് പാക്കറ്റുകൾ, പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, തവികൾ, കത്തികൾ, ട്രേകൾ തുടങ്ങി അടുക്കളയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍, പ്ലാസ്റ്റിക് കൊണ്ടുള്ള ഇയർബഡുകൾ, സ്വീറ്റ് ബോക്സുകൾ, ക്ഷണക്കത്തുകള്‍, 100 മൈക്രോണിൽ താഴെയുള്ള പിവിസി ബാനറുകൾ, അലങ്കാരത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍, പ്ലാസ്റ്റിക്‌ പതാകകള്‍, സ്ട്രോ, പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിം, എന്നിവ ഇനി മുതല്‍ ലഭിക്കില്ല.

പ്ലാസ്റ്റിക് നിയന്ത്രണം എങ്ങിനെ നടപ്പാക്കും?

ഓരോ തവണയും പ്ലാസ്റ്റിക് നിരോധനത്തിന് ഉത്തരവുണ്ടാകുമ്പോഴും നടപടികള്‍ പേരിനു മാത്രമാണ് ഉണ്ടാകുക. ആദ്യമൊക്കെ പരിശോധനയുണ്ടാകുമെങ്കിലും പിന്നീട് അതും ഉണ്ടാകാറില്ല. എന്നാല്‍ ഇത്തവണ നിരോധനം കര്‍ശനമാക്കുകയാണ്. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ദേശീയ തലത്തിൽ കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട് അതായത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം സിപിസിബിയും (Central Pollution Control Board) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും (State Pollution Control Boards) നിരീക്ഷിക്കും, അവർ കേന്ദ്രത്തിന് നിരന്തരം റിപ്പോർട്ട് നൽകും. നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ അന്തർസംസ്ഥാന നീക്കം തടയുന്നതിന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട് . നിരോധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വ്യവസായ ശാലകള്‍ക്ക് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യാതിരിക്കാൻ ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ CPCB നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, നിരോധിത വസ്തുക്കൾ വിൽക്കുന്നതായി കണ്ടെത്തിയാൽ നിലവിലുള്ള വാണിജ്യ ലൈസൻസുകൾ റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു. നി​​​രോ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും വി​​​ല്‍​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കു​​​മെ​​​തി​​​രേ ക​​​ര്‍​​​ശ​​​ന നി​​​യ​​​മ ന​​​ട​​​പ​​​ടിയുണ്ടാ​​​കും. കൂടാതെ, നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂ​​​പ മു​​​ത​​​ല്‍ 50,000 രൂ​​​പ വ​​​രെ പി​​​ഴ ല​​​ഭി​​​ക്കും. കു​​​റ്റം ആവ​​​ര്‍​​​ത്തി​​​ച്ചാ​​​ല്‍ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ലൈ​​​സ​​​ന്‍​​​സ് റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തു​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​സ്വീ​​​ക​​​രി​​​ക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് പകരമുള്ള സാധങ്ങളുടെ നിര്‍മ്മാണത്തിനുള്ള സാങ്കേതിക സഹായം നൽകുന്നതിനായി MSME യൂണിറ്റുകൾക്കായി സർക്കാർ ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ട്. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുണ്ട്.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Kerala

നിള നിറഞ്ഞൊഴുകി

Published

on

കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.

Continue Reading

Demise

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ചേര്‍ത്തുനിര്‍ത്തി’; ബിനീഷ്കോടിയേരി

Published

on

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

Continue Reading

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Kerala

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു

Published

on

രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Kerala

തിരുവനന്തപുരത്ത് ചെന്നാല്‍ ഉമ്മന്‍ ചാണ്ടിയെകാണാം

Published

on

ചീകിയൊതുക്കാതെ പാറിപ്പറക്കുന്ന മുടിയിഴകള്‍, സ്വതസിദ്ധമായ പുഞ്ചിരി, മുഖത്തേക്കൊന്ന് നോക്കുന്ന ആരും ഒരു നിമിഷം അമ്പരന്ന് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ കണ്ടു ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യമറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യ കൈയ്യിലും കവിളിലും തൊട്ടുകൊണ്ട് ഓര്‍മകളിലേക്ക് പോയി.

Continue Reading
Advertisement
Advertisement

Trending