ഈ വർഷത്തെ പ്ലസ്ടു പരീക്ഷാ ഫലം നാളെ അറിയാം. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും നാളെ രാവിലെ പതിനൊന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. 4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 3 ,65,871 പേര് റെഗുലര്‍ ആയും 20,768 പേര് പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേര് ഓപ്പണ്‍ സ്കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ (എന്‍ എസ് ക്യു എഫ്) 30,158 പേര് റഗുലറായും 198 പേര് പ്രൈവറ്റായും പരീക്ഷ എഴുതി. അതേസമയം പ്ലസ്ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല.