കോവിഡ് കാലത്തെ അതിജീവിച്ച് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക് വാതില്‍ തുറക്കുന്നു. നാല്‍പ്പത്തി രണ്ട് ലക്ഷം കുട്ടികളാണ് സ്കൂളുകളിലേക്ക് എത്തുന്നത്. 1-ാം ക്ലാസ്സിൽ നാലു ലക്ഷത്തോളം കുട്ടികൾ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവന്തപുരം കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങള്‍ കോവിഡിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിൽ അനിശ്ചിതത്വത്തിലായിരുന്ന വിദ്യാഭ്യാസ രംഗം. ഓണ്‍ലൈന്‍ പഠന രീതിയിൽ നിന്നും ഓഫ് ലൈനിലേക്ക് മാറ്റം വന്നിട്ടും സ്കൂളിലെത്താനാവാത്തതിന്‍റെ ഒറ്റപ്പെടലിലായിരുന്നു കുട്ടികളും. ഇത്തവണത്തെ കണക്കുപ്രകാരം 42. 9 ലക്ഷം വിദ്യാര്‍ഥികളും ഒന്നരലക്ഷം അധ്യാപകരും മുപ്പതിനായിരത്തോളം അനധ്യാപകരുമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലായുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ മുഴുവനായും പാലിച്ചാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരുക്കുന്നത്. മാസ്ക്ക് നിര്‍ബന്ധമാണ്. കുട്ടികളുടെ വാക്സിനേഷന്‍ നടന്നുവരുന്നേയുള്ളൂ. സ്കൂള്‍ വാഹനങ്ങളുടെ ക്രമീകരണം, സ്കൂളുകളിലെയും പരിസരങ്ങളിലെയും സുരക്ഷ എന്നിവയ്ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ കലോത്സവം, കായികമേള, പ്രവൃത്തിപരിചയമേള എന്നിവ നടത്തും. വിക്ടേഴ്സ് ചാനല്‍ വഴിയുളള ഓണ്‍ലൈന്‍ ക്ലാസ്സുകളും തുടരും. പിടിഎ ഫണ്ടുകളിലേക്ക് പണപിരിവ് നടത്തരുത്, സര്‍ക്കാര്‍ അംഗീകരിക്കാത്ത അമിത ഫീസ് സ്കൂളുകള്‍ ഈടാക്കരുത് , സ്വകാര്യ ബസുകള്‍ കുട്ടികളോട് വിവേചനം കാണിക്കരുത് എന്നീ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്കിയിട്ടുണ്ട്…