കേരള പ്രദേശ് കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും, പഠനോപകരണ വിതരണവും, സ്നേഹാദരവും പുന്നംപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു എം.പി.വിൻസെൻ്റ്. കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് സണ്ണി മാരിയിൽ അധ്യക്ഷത വഹിച്ചു. യുവതി -യുവാക്കളെ വഞ്ചിക്കുന്നനയമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും എം.പി. വിൻസെൻ്റ് കൂട്ടിചേർത്തു.ഡി സി സി ജനറൽ സെക്രട്ടറി കെ.അജിത്കുമാർ പഠനോപകരണങ്ങളുടെ വിതരണവും.വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജിജോ കുരിയൻ, വി.എം.കുരിയാക്കോസ്, പി.ജെ.രാജു, വറീത് ചിറ്റിലപ്പിള്ളി, വർഗ്ഗീസ് വാകയിൽ, ടി.എ.ശങ്കരൻ എന്നിവർ ചേർന്ന് ആദരിച്ചു. കേൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് പുത്തൂർ, കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രവി പോലുവളപ്പിൽ, നേതാക്കളായ പി.രാധാകൃഷ്ണൻ, സുനിൽ ജെയ്ക്കബ്, എ.ആർ.സുകുമാരൻ, തോമസ് മാരിയിൽ, ജോണി ചിറ്റിലപ്പിള്ളി, ലിസ്സിരാജു, ജോക്ഷികല്ലിയേൽ, കെ.സി.മോഹനൻ, ലത അപ്പു, പഞ്ചായത്ത് അംഗങ്ങളായ പി.എസ്.റഫീഖ്, പി.ടി.മണികണ്ഠൻ, ഷൈബി ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു.