അരനൂറ്റാണ്ടിലേറെയായി മൃദംഗവാദകനായി കർണാടക സംഗീതലോകം അടക്കിവാണ കാരക്കുടി ആർ.മണി(77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മൃദംഗവായനയിൽ ഏറെ പ്രശസ്തനായിരുന്ന മണി വിദ്യാർഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്.
എം.എസ് സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ട അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.