കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വടക്കാഞ്ചേരി താലൂക്ക് ഓഫീസിന് മുന്നിൽ പഞ്ചദിന സത്യാഗ്രഹ സമരത്തോടനുബന്ധിച്ചു നടന്ന സമാപന സമ്മേളനം യു ഡി എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ എൻ.എ സാബു ഉത്ഘാടനം ചെയ്തു. സർവ്വീസ് പെൻഷൻകാരുടെ ഡിഎ കുടിശിക , പെൻഷൻ കുടിശിക , അനുവദിക്കുക, വിലക്കയറ്റത്തിന് ഇടയാക്കിയ സംസ്ഥാന ബഡ്ജറ്റ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കി കിട്ടുന്നതു വരെ സമര പരിപാടികളുമായി സംഘടന സമരത്തിന് നേതൃത്വം കൊടുക്കുമെന്നും സമരം യു ഡി എഫ് എറ്റെടുക്കുമെന്നും, എൻ എ സാബു അഭിപ്രായപ്പെട്ടു. നാദിറ അദ്ധ്യക്ഷതവഹിച്ചു, വിജയകുമാർ , യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പിഎൻ വൈശാഖ്, ഫ്രാൻസീസ് കോനിക്കര, എ ജി. നാരായണൻ, കുരുവിള, കൊച്ചുകുട്ടൻ, വിൻസെന്റ്, ബാലൻ മാസ്റ്റർ, എം ആർ. ശാന്ത, കൃഷ്ണൻ കോലഴി, രവീന്ദ്രൻ മാസ്റ്റർ, മായ കൃഷ്ണൻ , എന്നിവർ സംസാരിച്ചു.