ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സു വരെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രീമെട്രിക് സ്കോളർഷിപ്പ്. പ്ലസ് വൺ മുതൽ മുകളിലേക്കു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്. ടെക്നിക്കൽ കോഴ്സുകളിലും പ്രൊഫഷണൽ കോഴ്സുകളിലും ബി.എസ് സി നഴ്‌സിങ് കോഴ്സുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്. 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയ സ്‌കോളര്‍ഷിപ്പായ ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്. എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് എന്നിവക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള നടപടിക്രമം ലളിതമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിച്ച്, പ്രിന്റൗ ട്ട് അതാതു സ്ഥാപന മേധാവികൾക്കാണ്, സമർപ്പിക്കേണ്ടത്. ആധാർ കാർഡ്, ഫോട്ടോ, പഠന സംബന്തമായ സെർട്ടിഫിക്കറ്റുകളുടെ കോപ്പി, കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്,വരുമാന സർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ്,നേറ്റിവിറ്റി സർട്ടിഫിക്കറ്റ്,ബാങ്ക് പാസ്ബുക്ക്,സ്‌കോളര്‍ഷിപ്പിന് ആവശ്യമായ ഫീസടച്ച രസീതി എന്നിവ സഹിതം വേണം അപേക്ഷ നല്കാൻ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാസമർപ്പണത്തിനും https://www.dcescholarship.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക