വർഗ്ഗീയതക്കെതിരെ മതേതരശക്തികൾ ഒന്നിക്കണമെന്ന് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ ലോനപ്പൻ ചക്കച്ചാംപറമ്പിൽ ആവശ്യപ്പെട്ടു, ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ബി എസ് എൻ എൽ ഓഫീസിന് മുമ്പിൽ വർഗ്ഗീയതക്കെതിരെ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മതേതരശക്തികൾക്ക് പ്രധാനമാണെന്നും, വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം മറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ജനജാഗ്രതാ സദസ്സിന് ഡോ മാർട്ടിൻ പി പോൾ അദ്ധ്യക്ഷത വഹിച്ചു, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബൈജു മേനാച്ചേരി മുഖ്യ പ്രഭാഷണം നടത്തി, കർഷക സമിതി സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് പിൻഹിറോ, ടിയുസിസി സംസ്ഥാന സെക്രട്ടറി കെ ബി രതീഷ്, എഐവൈഎൽ സംസ്ഥാന പ്രസിഡന്റ് വിനീഷ് സുകുമാരൻ,കർഷക സമിതി സംസ്ഥാന സെക്രട്ടറി പ്രതീപ് മച്ചാടൻ,എഐവൈഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് നിതിൻ സുഭാഷ് കുണ്ടനൂർ, എഐവൈഎൽ സംസ്ഥാന ട്രഷറർ ആൽവിൻ ആന്റോ, ജില്ലാ സെക്രട്ടറി യെറ്റ് അംഗങ്ങളായ പ്രതീപ് കുഞ്ഞിലിക്കാട്ടിൽ,ബിബിൻ ഗുരുവായൂർ, സോണിയ ബിബിൻ, പ്രേംജി കെ പി,ടോണി ജോസ് മാവറ,സിദ്ധി അമ്മണത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.