തിരുവില്വാമല ക്ഷീര വികസന വകുപ്പ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകൾ, ക്ഷീര കർഷക സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകസംഗമവും, പട്ടിപ്പറമ്പ് ക്ഷീര സംഘത്തിലെ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനവും ആലത്തൂർ എം പി. രമ്യാ ഹരിദാസ് നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറകാർ സിനില ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. മിൽമ ചെയർമാൻ. കെ.എസ്. മണി മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ.കെ.പി.ശ്രീജയൻ, കെ.പദ്മജ, കെ.ശശീധരൻ, സ്മിതാ സുകുമാരൻ, വിനി ഉണ്ണികൃഷ്ണൻ , സിന്ധു സുരേഷ്, വി.രാമചന്ദ്രൻ, താര ഉണ്ണികൃഷ്ണൻ, എന്നിവർ പങ്കെടുത്തു. ക്ഷീരവികസന സെമിനാർ, കന്നുകാലി പ്രദർശനം. ക്ഷീരകർഷകരെ ആദരിക്കൽ എന്നിവയും നടന്നു.