_ വടക്കാഞ്ചേരി : എങ്കക്കാട് വീരാണിമംഗലം ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
മാരാത്ത് കുന്ന് കോളനി വാരിയത്ത് വളപ്പില്‍ ഉണികൃഷ്ണന്‍ മകന്‍ ആദിത്യന്‍ (17) ആണ് മരിച്ചത് .
വൈകിട്ടു 4.30 നാണ് സംഭവം .
വിവരമറിഞ്ഞു ഫയർഫോഴ്സ്
എത്തി . നാട്ടുകാരനായ പുല്ലാനിക്കാട് സ്വദേശി വെള്ളക്കിൽ നിന്നു കരയ്ക്കു കയറ്റി .
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് .
അമ്മ : സജിത .
സഹോദരി: അഞ്ജിത .
സംസ്കാരം ചെറുതുരുത്തി ശാന്തി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 12 ന് .