വടക്കാഞ്ചേരിയിലെ ബസ്റ്റാന്റിനടുത്തുള്ള ബസ്സ് കാത്തിരുപ്പു കേന്ദ്രത്തിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം നടക്കുന്നതായി പരാതി. നേരം ഇരുട്ടുന്നതോടെ ഇവിടെ തമ്പടിക്കുന്ന ഇതര സംസ്ഥാനത്തുള്ളവർ ഇവിടെ ഇരുന്ന് മദ്യപിക്കു കയും, ബഹളം വെയ്ക്കു കയും ചെയ്യുന്നതുമൂലം...
സ്വകാര്യ ബസിൽ മകളോട് മോശമായി പെരുമാറിയാളെ മർദിച്ചതിന് അമ്മയ്ക്കെതിരെ കേസ്. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് വിദ്യാർഥിനിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പ്രതിയായ രാധാകൃഷ്ണപിള്ള (59) യ്ക്കെതിരെയും പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന്...
ഹൈക്കോടതി വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാന്‍ നീക്കവുമായി സർക്കാർ. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉൾപ്പെടുത്തിയിത്. പ്രതികളായ ടി.കെ...
ഇരിങ്ങാലക്കുട സ്വദേശി പ്രദീപിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.പേരാമ്പ്ര സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. മൂന്നുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദാമ്പത്യപ്രശ്നം പൂജചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞാണ് പ്രദീപ് യുവതിയെ പീഡനത്തിനിരയാക്കിയത്.