മുൻ മന്ത്രിയും, എം.എൽ.എയുമായകടന്നപ്പള്ളി രാമചന്ദ്രൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു. ബ്ലഡ് ഷുഗർ നിലയിലുണ്ടായ മാറ്റത്തെ തുടർന്നാണ് കുഴഞ്ഞു വീണത്. ചികിത്സയിലുള്ള കടന്നപ്പള്ളിയുടെ ആരോഗ്യനിലയിൽ ആശങ്കപെടാനില്ലെന്ന് ആർ.എം.എൽ ആശുപത്രി അധികൃതർ അറിയിച്ചു. നിയമസഭാ സമിതിയുടെ...
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരം കുടുംബാംഗങ്ങളായ കൃത്തികേശ് വർമ, പൗർണമി ജി.വർമ എന്നിവരെ തിരഞ്ഞെടുത്തു. പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമയും കൊട്ടാരം നിർവാഹക സംഘം ഭരണസമിതിയും ചേർന്നാണ് കുട്ടികളെ...
ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സ്കൂളുകളുടെ പേരിനൊപ്പം ഇനി ബോയ്സ് എന്നോ ഗേൾസ് എന്നോ എഴുതേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. നേരത്തെ ബോയ്സ്, ഗേൾസ് സ്കൂളുകളായിരുന്ന പലതും ഹയർസെക്കൻഡറി സ്കൂളുകളായതോടെ 11,12 ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും...
മലപ്പുറം സ്വദേശികളായ ഉദയചന്ദ്രൻ, അബ്ദുൾ ലത്തീഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.അറുപതിനായിരം പായ്ക്കറ്റ് പാൻമസാലയാണ് പിടികൂടിയത്. മംഗളൂരുവിൽ നിന്ന് മലപ്പുറത്തേയ്ക്ക് സവാള കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
ഈറോഡ്; സ്കൂളിൽ പോകാൻ നിർബന്ധിച്ച മാതാവിനെ 14 വയസ്സുകാരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. അമ്മയെ കല്ലുകൊണ്ടാണ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകന്റെ ആക്രമണത്തിൽ മരിച്ചത്. ഇവർക്ക് 36 വയസായിരുന്നു....
കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ. അഞ്ച് ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ 1 എന്ന...
പവന് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന സ്വര്‍ണവിലയിലാണ് ഇന്ന് ഇടിവ് ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന് 36,960 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് ഇന്നത്തെ വില.
കഞ്ചാവു ചോദിച്ചിട്ടുകൊടുക്കാത്തതിലുള്ള വിരോധംനിമിത്തം വീട്ടിൽക്കയറി ആക്രമണം നടത്തിയ നാലംഗസംഘം അറസ്റ്റിൽ. കൊല്ലംകരുകോൺ ഇരുവേലിക്കലിൽ ചരുവിളപുത്തൻവീട്ടിൽ കുൽസംബീവിയുടെ വീട്ടിലാണ് കഞ്ചാവു ചോദിച്ച് യുവാക്കൾ എത്തിയത്. കൊടുക്കാത്തതിൽ പ്രതിഷേധിച്ച് അസഭ്യം പറയുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം 12-നായിരുന്നു...
മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിച്ചും വെല്ലുവിളിച്ചും ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പിടികൂടി. പാലക്കാട് പൊൽപ്പുള്ളി സ്വദേശി ജിഷ്ണുവിനെയാണ് ആർടിഓ എൻഫോഴ്സ്മെന്റ് വിഭാഗം ബൈക്ക് സഹിതം പൊക്കിയത്. ഇയാളുടെ ലൈസൻസ് റദ്ദാക്കും
മലയാലപ്പുഴ വാസന്തിയമ്മ മഠത്തിലെ മന്ത്രവാദിനി വാസന്തി ചൂരല്‍ പ്രയോഗത്തിലൂടെയും അസഭ്യവര്‍ഷം നടത്തിയും കുട്ടികളെ നഗ്നരാക്കിയുമാണ് ആഭിചാരക്രിയകള്‍ നടത്തിയിരുന്നത്. വാസന്തിയമ്മ മഠത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി മലയാലപ്പുഴ ക്ഷേത്ര പരിസരത്ത് ഏജന്റുമാരെയും നിയോഗിച്ചിരുന്നതായി വിവരമുണ്ട്. ആഭിചാരക്രിയകളുടെ ഭാഗമായി കുട്ടികളെ...