കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി രാജയുടെ ജന്മദിനമാണ് കേരളം കായിക ദിനമായി ആചരിക്കുന്നത്.കേരളത്തിലെ കായിക പുരോഗതിയുടെ ചാലക ശക്തിയായി പ്രവർത്തിച്ച മഹത് വ്യക്തിത്വമാണ് കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ഗോദവർമ്മ രാജ...
കേരളത്തിലെ അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി. സംസ്ഥാനത്തെ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനം ഇവയെ കൊല്ലുന്നതിനുള്ള അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഈ വിഷയം ഇപ്പോള്‍ അംഗീകരിക്കാന്‍...
പാലക്കാട് മണ്ണാര്‍ക്കാട്ടില്‍ സ്കൂൾ കുട്ടികളുടെ ഉച്ചകഞ്ഞിക്കുള്ള അരി സ്വകാര്യ ഗോഡൗണിൽ നിന്നും പിടികൂടി. മുപ്പത് ചാക്ക് അരിയാണ് കുമരംപുത്തൂര്‍ പോത്തോഴിക്കാവ് റോഡിലുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. വാഹനവും ഡ്രൈവർ ഷഫീജിനേയും മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിലുള്ള...
പത്തനംതിട്ട: ഇലന്തൂരില്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ ശേഷം കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതായി അറസ്റ്റിലായ ലൈല. സിദ്ധന്റെ നിര്‍ദേശപ്രകാരമാണ് മാംസം പാകം ചെയ്ത് പ്രതികള്‍ ഭക്ഷിച്ചത്....
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.പരാതിക്കാരനിൽ...
കരിപ്പൂര്‍ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് 1.075 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. ദുബായില്‍നിന്നും സ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തവളത്തിന് പുറത്തുവെച്ചാണ്...
തിരുവില്വാമല ഒരലാശ്ശേരിയിൽ തീ പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അച്ഛനും, മകനും, മരണത്തിനു കീഴടങ്ങി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയി ലുണ്ടായിരുന്ന ഒരലാശ്ശേരി ആനപ്പാറ ചേലക്കോട് വീട്ടിൽ 45 വയസ്സുള്ള രാധാകൃഷ്ണൻ , 14 വയസ്സുള്ള...
തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ...
മലപ്പുറം: കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും പരിഭ്രാന്തിയുണ്ടാക്കി അസാധാരണമുഴക്കം. പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ എന്നീ സ്ഥലങ്ങളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇരുപത് മിനിറ്റിന് ശേഷവും ഇതാവർത്തിച്ചിരുന്നു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. ശബ്ദം...