കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി...
തൃശൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ കല്ലേറ്. രണ്ടു കോച്ചുകളുടെ ചില്ലുകൾ പൊട്ടി. ഇന്ന് രാവിലെ 9.25 ന് തിരുവനന്തപുരത്ത് നിന്നും കാസർകോട് പോകുകയായിരുന്നു ട്രെയിൻ . മാനസിക വിഭ്രാന്തി യുള്ള ആളാണ് കല്ലെറിഞ്ഞത് എന്നാണ്...
കുണ്ടന്നൂർ തറയിൽ പുത്തൂര് തമ്പിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് വലിയ മലമ്പാമ്പ് കയറിയത്. നാലടിയോളം ഉയർത്തിൽ കെട്ടി നിർത്തിയ കോഴി കൂടിനുള്ളിലാണ് മലമ്പാമ്പ് കയറിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൂങ്ങോട് ഫോറസ് സ്റ്റേഷനിലെ വനപാലകരെത്തി പാമ്പിനെ കൊണ്ടുപോകാനുള്ള...
ബംഗളൂരുവിലെ കോടതിയാണ് നേതാവ് രാഹുൽ ഗാന്ധിക്ക് കേസിൽ ജാമ്യം അനുവദിച്ചത്. കർണാടകയിലെ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം നൽകിയത്.ജൂലൈ 30 ന് കോടതി വീണ്ടും പരിഗണിക്കും. 2023 ലെ കർണാടക നിയമസഭാ...
തൃശ്ശൂർ ഡി.സി.സിക്ക് മുന്നിൽ ഇന്നും പോസ്റ്റർ. അനിൽ അക്കര, എം.പി. വിൻസെന്റ് ജോസ് വള്ളൂർ തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററുകൾ. മൂന്നുപേരും രാജിവെക്കണമെന്ന മെന്ന പോസ്റ്ററുകൾ കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിൽ. കഴിഞ്ഞ ദിവസങ്ങളിൽ ടി.എൻ. പ്രതാപനും, ജോസ്...
കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും സുരേഷ്...
ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂർ രാജി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ തോൽവിയെ തുടർന്ന് ഡിസിസി ഓഫിസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിജില്ലാ യുഡിഎഫ് ചെയർമാൻ എം.പി. വിൻസെന്റും രാജിവച്ചിട്ടുണ്ട്. ഡിസിസി...
സിനിമാ തിരക്കുകൾ പറഞ്ഞ് മന്ത്രിസഭയിൽനിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂർണ പിന്തുണ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയാണ് വരുമാന മാർഗമെന്നും ലഭിക്കുന്ന പണത്തിൽ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു....
തെരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവിലാണ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരേ രൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആർജ്ജവം സിപിഐ കാണിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാറാതെ എൽഡിഎഫിന് തിരിച്ചുവരവ് എളുപ്പമല്ല. തോൽവിക്ക്...
ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്..ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാർത്ഥി മതിയെന്ന് പോസ്റ്റർ. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചത് . ലോകസഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ തോൽവിയിൽ കോൺഗ്രസ് പാർട്ടിക്കകത്ത് അതൃപ്തി ഉണ്ടായിരുന്നു . ഇതിന്റെ പിന്നാലെ...