യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം. ഡിനിപ്രോയിലെ കെട്ടിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു. കീവിലും ഖാർക്കീവിലും ഒഡേസയിലും ആക്രമണം രൂക്ഷം. കിഴക്കൻ യുക്രൈൻ പ്രദേശമായ ഡിനിപ്രോയിൽ ഒൻപത് നിലക്കെട്ടിടത്തിലുണ്ടായ മിസൈലാക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പട്ടതായാണ് റിപ്പോർട്ട്....
നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്. പ്രതിരോധ പ്രവർത്തനം ഊർജ്ജിതമായി നടക്കുന്നതിനിടെ രോഗബാധിതരിൽ ഉണ്ടായ വർധനവ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാർഡുകൾ തോറും രണ്ട് ദിവസമായി ബോധവത്കരണം പുരോഗമിക്കുകയാണ്....
വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികൾക്ക് സാധ്യത തേടി സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കും. ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ ഈ...
തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ യുവാവ് മർദ്ദനമേറ്റ് മരിച്ചു. അമ്പാടി നഗർ സ്വദേശി സാജു( 39 )വാണ് മരിച്ചത്. കേസിൽ പ്രതികൾ എന്ന് സംശയിക്കുന്ന സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർ ഒളിവിലാണ്. മൊബൈലിനെ ചൊല്ലിയുള്ള തർക്കമായിരുന്നു മർദ്ദനത്തിൽ...
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയുമായി എക്സൈസ് സംഘം. ഒന്നര കോടി രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളാണ് മലപ്പുറത്ത് നിന്നും പിടിച്ചെടുത്തത്. എടപ്പാള്‍ വട്ടംകുളത്തെ ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. ബിസ്ക്കറ്റ് പാക്കറ്റിനുള്ളില്‍...
ആലപ്പുഴ: യുവതികളുടെ അശ്ളീല വീഡിയോ ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത് അംഗം AP സോണയെയാണ് പുറത്താക്കിയത് . സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആണ് തീരുമാനം . സോണക്കെതിരെ...
ധോണി സ്വദേശിനി ശാന്തയുടെ വീടിന് സമീപമാണ് പി ടി 7 എത്തിയത്. ലീഡ് കോളേജിന് സമീപം ഇന്ന് പുലര്‍ച്ചെ 5.30നാണ് കൊമ്പനെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റി.കഴിഞ്ഞ ദിവസങ്ങളില്‍ പി ടി 7നൊപ്പം ഉണ്ടായിരുന്ന...
സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ പാടില്ല എന്ന ഉത്തരവ് 2023 ഡിസംബര്‍ 31 വരെ നീട്ടി. പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ പൊതുഗതാഗതത്തിന്...
22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി.
മുണ്ടത്തിക്കോട് വെങ്കിട്ടറാം എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്ക്കീമിന്റെ നേതൃത്വത്തിൽ ഐ എം എ യുടെ സഹകരണത്തോടെ ജീവദ്യുതി എന്ന പേരിൽ രക്ത ദാന ക്യാമ്പ് നടത്തി. ഡിവിഷൻ കൗൺസിലർ...