പാലാ പൊൻകുന്നത്തു വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാൻ റോഡിലൂടെ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ...
പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് വെട്ടേറ്റത്. നാല് പേരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവുമാണെന്ന് മൊഴി.ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികൾ...
സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. അതേസമയം ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍...
ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്. കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. കൂടെ കാറിലുണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാഞ്ചാങ് കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ 17 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സർക്കാർ മാധ്യമമായ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ...
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ പാപ്പാല സ്വദേശി അനീഷ് (29) ആണ് അറസ്റ്റിലായത്. പണം കടം ചോദിച്ചിട്ടും കൊടുക്കാത്തതിന്റെ പേരിൽ അനീഷിന്റെ ബന്ധുവായ പാപ്പാല സ്വദേശി മനുവിനെയാണ് (30) മർദ്ദിച്ചു കൊല്ലാൻ ശ്രമിച്ചത്. ബന്ധുക്കളായ...
പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ്, 10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആൺ രാജവെമ്പാല കയറി ഇരിപ്പുറപ്പിച്ചത്. കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതെ വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ രാജവെമ്പാലയെയാണ് ഒടുവിൽ...
945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ...
50 കിടക്കകളുള്ള അത്യാധുനിക തീവ്ര പരിചരണ വിഭാഗം കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും നടത്തിയാണ് നിയോനറ്റോളജി വിഭാഗം സാക്ഷാത്ക്കരിച്ചത്. നവജാത ശിശുരോഗ വിഭാഗം ഡിഎം കോഴ്സ് ആരംഭിക്കുന്നതിന് ദേശീയ മെഡിക്കല്‍...
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ അവസാന ദിനം ഒരു മത്സരഫലം മാത്രം അവശേഷിക്കെ കലാ കിരീടം ഉറപ്പിച്ച് അതിഥേയരായ കോഴിക്കോട്. 933 പോയിൻ്റുകളുമായാണ് കോഴിക്കോടിൻ്റെ ജൈത്രയാത്ര. 913 പോയിൻ്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്തുള്ളത്. 911 പോയിൻ്റുള്ള...